ആനന്ദതീരം
ആദം സന്ധതി ഇതര സൃഷ്ടികളിൽ നിന്നും വെത്യസ്ഥനാണെന്ന് സൂചിപ്പിക്കാൻ നാഥൻ മലക്കുകൾക്ക് മുമ്പിൽ വെളിവാക്കിയത് ജ്ഞാനം കാണിച്ചുകൊണ്ടാണ്..! നമ്മുടെ പ്രത്യേകത നമ്മുടെ അറിവും അറിയാനുള്ള കഴിവും അറിവിനായുള്ള അടങ്ങാത്ത ജിജ്ഞാസയുമാണ്..!
അറിവാണ് ആനന്ദം
ഓരോ നിമിഷവും അറിഞ്ഞുകൊണ്ടിരിക്കുക എന്ന നമ്മുടെ ദാഹത്തെ ശമിപ്പിക്കാനും ഹൃദയം ശാന്തമാവാനും വേണ്ടത് നാഥനെ അറിയുകയാണ്. അറിവിന് അഞ്ച് ഇന്ദ്രിയങ്ങൾ, ഓരോ ഇന്ദ്രിയങ്ങളിലൂടെയും ആനന്ദകരമായ അറിവനുഭവങ്ങൾ നമുക്കുണ്ടാകും., അല്ലാഹുവിനെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ ആനന്ദകരമായ തീരമാണ് ആനന്ദതീരം..!
Social Media
നവമാദ്ധ്യമങ്ങളിലെ തിന്മ നിറഞ്ഞ ഇടവഴികളിൽ വെളിച്ചം വീശുന്ന ഇലാഹീ സ്മരണയുടെ ആനന്ദകരമായ ഉണർത്തലുകൾക്ക് നിങ്ങൾക്കും കാതോർക്കാം..!
Blogs
അഭിവന്ദ്യ ഗുരുമുഖങ്ങളിൽനിന്ന് വായിച്ചെടുക്കുന്ന ജ്ഞാന നുറുങ്ങുകൾ ഇവിടെ കുറിക്കുന്നു..!
Vlogs
അനുഗ്രഹീതമായ ജ്ഞാന വിസ്മയങ്ങളാണ് ആനന്ദതീരമെന്ന ഉസ്താദിന്റെ വീഡിയോ പരമ്പരയിലെ ഓരോ അധ്യായങ്ങളും.
Silsila
അല്ലാഹുവിന്റെ പാശത്തെ ഒന്നിച്ച് മുറുകെ പിടിക്കുക..!, നിങ്ങൾ ഭിന്നിക്കാൻ പാടില്ല..!, നിങ്ങൾക്ക് അല്ലാഹു തന്ന അനുഗ്രഹങ്ങളെ ഓർത്തുകൊണ്ടിരിക്കുക..! സൂറത് ആലുഇമ്രാനിൽ 103
നിത്യ ജീവിതത്തിന്റെ ഭാഗമാക്കേണ്ട ദിക്റുകൾ
സുബ്ഹിക്ക് ശേഷം, മഗ്രിബിന് ശേഷം, കിടന്നുറങ്ങുന്നതിന് തൊട്ട് മുമ്പ് എന്നിങ്ങനെ കൃത്യമായ സമയങ്ങളിൽ ഈ അദ്കാറുകൾ പതിവാക്കുക. PDF ഫയലായും വീഡിയോയിലൂടെ കേട്ട് പേടിക്കേണ്ടവർക്ക് അങ്ങനെയും പഠിക്കാനുള്ള അവസരം ഉണ്ട്.
<
<
Click Here to Download PDF
<
Click Here to watch Video
<
<
അല്ലാഹുവിലേക്ക് അടിമകൾക്ക് എത്തിച്ചേരാനുള്ള വഴി…!
പരിശുദ്ധമായ അല്ലാഹുവിന്റെ ദീൻ പ്രകടനപരതയുടെ പിടിയിലമർന്ന സമയത്ത് ഒരു പരിഷ്കർത്താവായി ഉദയം ചെയ്ത സയ്യിദുനാ ഗൗസുൽ അഹ്ളം സയ്യിദ് മുഹ്യുദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) വിന്റെ ആത്മജ്ഞാനത്തിന്റെ വഴിയാണ് മഹത്തായ ഖാദിരിയ്യ ത്വരീഖത്ത്. അവിടത്തേക്ക് മുഹ്യുദ്ധീൻ എന്ന “ദീനിനെ പുനരുജ്ജീവിപ്പിച്ചവർ” സ്ഥാനപ്പേര് അല്ലാഹു നൽകി ആദരിച്ചു. മഹാനവർകൾ ഔലിയാക്കളുടെ തലവനായി അന്ത്യനാൾ വരെ ആ മഹത്തായ ത്വരീഖത്തിലൂടെ അല്ലാഹുവിന്റെ ദീൻ സംരക്ഷിച്ചുകൊണ്ടിരിക്കും. അവിടുന്ന് പുണ്ണ്യ റസൂൽ മുഹമ്മദ് നബി (സ) തങ്ങളുടെ പവിത്രമായ സന്താന പരമ്പരയിൽ അമ്പിയാക്കളുടെ അനന്തരാവകാശിയായി വന്നവരായിരുന്നു. അദ്ദേഹത്തിന്റെ കറാമത്തുകൾ പുണ്ണ്യനബിയുടെ മുഹ്ജിസത്തുകളാണ്. ഗൗസുൽ അഹ്ളം തങ്ങളുടെ തർബിയത്തിന്റെ ദൗത്യമാണ് അവിടുത്തെ ഇരുപത്തി മൂന്നാമത്തെ പൗത്രർ ശംസുൽ മശാഇഖ്, നൂറുൽ ഔലിയാ, ഖൻസുൽ മശാഇഖ് ശൈഖുനാ അസ്സയ്യിദ് അഹ്മദ് മുഹ്യിദ്ധീൻ നൂരിശാ സാനി ജീലാനി ചിശ്തി, ഖാദിരി (ത്വ.ഉ) തങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുന്നത്. മഹാനവർകൾക്ക് ഹൈദരാബാദിലെ മുസ്ലിം പണ്ഡിത ലോകം ഖൻസുൽ മാശാഇഖ് എന്ന സ്ഥാനപ്പേര് നൽകി ആദരിച്ചു. പ്രബോധനവഴിയിലെ ശൈലി പിതാമഹനായ നൂരിശാഹ് തങ്ങളുടെ ജീവിതവും ചരിത്രവും ഓർമ്മപ്പെടുത്തുന്നതിനാൽ നൂരിശാഹ് സാനി (രണ്ടാമൻ) എന്ന് വിളിക്കപ്പെട്ടു..
മഹാനായ നൂറു മശാഇഖ് (റ)
മുസ്ലിം കേരളത്തിന്റെ മത വൈജ്ഞാനിക വിപ്ലവത്തിന്റെ ആണിക്കല്ല് ബഹുമാനപ്പെട്ട സമസ്ത കേരളം ജംഇയ്യത്തുൽ ഉലമയുടെ മഹത്തായ മദ്രസ്സാ സംവിധാനങ്ങളാണ്. മദ്രസ്സകളുടെ മാതാവ് എന്നറിയപ്പെടുന്ന ഉമ്മുൽമദാരിസ് പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ യൂണിവേഴ്സിറ്റിയുടെ സ്ഥാപകനും കേരളത്തിലെ ലക്ഷക്കണക്കിന് മുസ്ലിം ഉമ്മത്തിനെ മഹത്തായ ആത്മീയ വഴിയിലേക്ക് നയിച്ചവരുമായ നൂറുൽ മശാഇഖ് അസ്സയ്യിദ് അഹ്മദ് മുഹ്യിദ്ധീൻ നൂരിശാഹ് ജീലാനി (റ)
ഖുത്ബുൽ മശാഇഖ് (റ)
പിതാവായ നൂറുൽ മശാഇഖ് അഹ്മദ് മുഹ്യിദ്ധീൻ നൂരിഷാ ജീലാനി (റ) വിന്റെ ദീർഘ കാല ശിക്ഷണത്തിൽ അവിടുന്ന് തന്റെ ലക്ഷക്കണക്കിന് മുരീദുമാർക്ക് അത്താണിയായി നൽകിയ വരദാനമായിരുന്നു ഖുത്ബുൽ മശാഇഖ് അസ്സയ്യിദ് ആരിഫുദ്ധീൻ ജീലാനി (റ) തങ്ങൾ. ആ ത്യാഗ പൂർണ്ണമായ ജീവിതത്തിന്റെ നേർസാക്ഷികളായിരുന്നു നൂറുൽ മശാഇഖിന്റെ ഖലീഫമാരും മുരീദുമാരും. മഹാനായ പിതാവിന്റെ ദൗത്യം വളരെ കൃത്യമായി ഏറ്റെടുത്ത് നടത്തിയ തർബിയത്തിന്റെ മഹോന്നതമായ ജീവിതം അവിസ്മരണീയമാണ്.
സയ്യിദ് നൂരിഷാഹ് സാനി സർക്കാർ ജീലാനി (ത്വ.ഉ)
ഖുത്ബുൽ മശാഇഖ് സയ്യിദ് ആരിഫുദ്ധീൻ ജീലാനി (റ) വിന്റെ പുത്രൻ, സിൽസില നൂരിയ്യയുടെ ജാനിഷീൻ, പിതാവ് ഏൽപ്പിച്ച ആത്മീയ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്ന ശൈഖുനാ ശംസുൽ മശാഇഖ്, നൂറുൽ ഔലിയാ, ഖൻസുൽ മശാഇഖ് ശൈഖുനാ അസ്സയ്യിദ് അഹ്മദ് മുഹ്യിദ്ധീൻ നൂരിശാ സാനി ജീലാനി ചിശ്തി, ഖാദിരി (ത്വ.ഉ) അല്ലാഹു അവിടുത്തെക്ക് ദീർഘായുസ്സും ആഫിയത്തും തൗഫീഖും നൽകട്ടെ… നമ്മൾക്ക് അവിടത്തെ തർബിയത്തിൽ ജീവിക്കാനാവട്ടെ… ആമീൻ
ഹസ്രത്ത് അല്ലാമ ഇബ്രാഹീം ഖലീലുല്ലാഹ് ശാഹ് നൂരി (റ)
ശൈഖുൽ അറബ് ഇ.വി ഹംസ മുസ്ലിയാർ ബിലാലിശാഹ് നൂരി (റ)
ഉസ്താദ് ശറഫുദ്ധീൻ ഖലീലി ആരിഫി നൂരി (ത്വ.ഉ)
ബഹുമാനപ്പെട്ട ശൈഖുനാ നൂറുൽ മശാഇഖ് സയ്യിദ് അഹ്മദ് മുഹ്യിദ്ധീൻ നൂരിശാ ജീലാനി (റ) വിന്റെ ഖലീഫമാരും മതവൈജ്ഞാനിക രംഗത്തെ പ്രബലരുമായ ഗുരുനാഥന്മാരുടെ പ്രത്യേകിച്ച് ശൈഖുനാ ഖുത്ബുൽ മശാഇഖ് സയ്യിദ് ആരിഫുദ്ധീൻ ജീലാനി (റ) വിന്റേയും ഹസ്രത്ത് ഇബ്രാഹീം ഖലീലുല്ലാശാഹ് നൂരി (റ) വിന്റേയും ഹസ്രത്ത് ബിലാലിഷാഹ് നൂരി (റ) വിന്റേയും ശിഷ്വത്തിലും, ഖുത്ബുൽ മശാഇഖ് അസ്സയ്യിദ് ആരിഫുദ്ധീൻ ജീലാനി (റ) തന്റെ നാട്ടിൽ സ്ഥാപിച്ച പരിശുദ്ധമായ സ്ഥാപനം ജാമിഅഃ ആരിഫിയ്യ നൂരിയ്യയിൽ മഹാനവർകളുടെ ദീർഗ്ഗകാല ആത്മീയ ശിക്ഷണത്തിലും കഴിയാൻ ഭാഗ്യം ലഭിച്ചവരാണ് ശറഫുദ്ധീൻ ഖലീലി നൂരി (ത്വ.ഉ). ഖുത്ബുൽ മശാഇഖ് അസ്സയ്യിദ് ആരിഫുദ്ധീൻ ജീലാനി (റ) വിൽ നിന്നും ഖാദിരി, ചിശ്തി ത്വരീഖത്തുകളുടെ ഖിലാഫത്തും ഉസ്താദിന് ലഭിച്ചിട്ടുണ്ട്.
സിൽസില നൂരിയ്യ വ ആരിഫിയ്യ..!

അൽഹംദുലില്ലാഹ്..! ആത്മീയ ദഅവാ പ്രവർത്തനത്തിൽ തന്റെ വന്ദ്യ പിതാമഹൻ ബഹുമാനപ്പെട്ട ശൈഖുനാ നൂറുൽ മശാഇഖ് സയ്യിദ് അഹ്മദ് മുഹ്യിദ്ധീൻ നൂരിശാഹ് ജീലാനി (റ) വിനെ അനുസ്മരിപ്പിക്കുന്ന മികച്ച പ്രവർത്തനങ്ങൾ കാലത്തിന്റെ തേട്ടത്തിനും ദാഹത്തിനുമനുസരിച്ച് മുന്നോട്ട് ചലിപ്പിക്കാൻ ശൈഖുനാ ഖൻസുൽ മശാഇഖ്, ശംസുൽ മശാഇഖ്, നൂറുൽ ഔലിയാ എന്നീ പേരുകളിൽ അറിയപ്പെടുന്ന സയ്യിദ് അഹ്മദ് മുഹ്യിദ്ധീൻ നൂരിശാഹ് സാനി ജീലാനി ത്വ.ഉ എന്നവർക്ക് കഴിയുന്നു. അവിടത്തെ പ്രവർത്തങ്ങൾക്ക് ശക്തി പകരാനും അവിടത്തെ ആത്മീയ തണലിൽ ജീവിതം ധന്യമാക്കാനും നമുക്ക് അല്ലാഹു തൗഫീഖ് ചെയ്യട്ടെ.., ആമീൻ..!