
ശദ്ദാദ്‌ബിൻ ഔസ്(റ) പറയുന്നു: “ഐഹികലോകത്ത് ക്ഷേമൈശ്വര്യങ്ങളുടെ പാതകൾ മാത്രമേ നാം ദർശിക്കുന്നുള്ളൂ. അപ്രകാരം തന്നെ നഷ്‌ടത്തിൻ്റെ വഴികൾ മാത്രമേ നാം കാണുകയുള്ളൂ. യഥാർത്ഥ ക്ഷേമൈശ്വര്യങ്ങൾ തികച്ചും സ്വർഗ്ഗത്തിലാണുള്ളത്. നാശനഷ്ടങ്ങൾ പൂർണ്ണമായും നിലകൊള്ളുന്നതാവട്ടെ നരകത്തിലും. ഈ ഭൂമിയുടെ അവസ്ഥ പരിതാപകരമാണ്. ഇവിടുത്തെ വിഭവങ്ങൾ എല്ലാ ജീവജാലങ്ങളും പങ്കിടുന്നു. പാരത്രിക ജീവിതത്തിലെ സ്ഥിതി അങ്ങനെയല്ല. ഇവിടെ നിന്ന് അല്ലാഹുവിന്റെ പ്രീതി സമ്പാദിച്ചവർക്ക് മാത്രമേ അവിടെ സൗഖ്യം ലഭിക്കയുള്ളു. ഭൗതികലോകത്തിനും പാരത്രികലോകത്തിനും അവയുടെ വക്താക്കളുണ്ട്. പാരത്രിക ലോകത്തിൻ്റെ വക്താക്കളായിത്തീരുവാൻ തീവ്ര യത്നം ചെയ്യുക.”