ഉസ്താദ് ശറഫുദ്ധീൻ ഖലീലി നൂരി ചിശ്തി ഖാദിരി (ത്വ:ഉ)
സിൽസില ആരിഫിയ്യ നൂരിയ്യ സരണിയിൽ ബഹുമാനപ്പെട്ട ഖുത്ബുൽ മശാഇഖ് സയ്യിദ് ആരിഫുദ്ധീൻ ജീലാനി (റ) വിന്റെ പുണ്യ കരങ്ങളാൽ “ഖാദിരി ചിശ്തി” ത്വരീഖത്തിൽ ഖിലാഫത്ത് ലഭിച്ചവരാണ് വന്ദ്യരായ ശറഫുദ്ധീൻ ഖലീലി നൂരി (ത്വ: ഉ). പൊന്നാനിയിൽ കാട്ടിലകത്ത് അബ്ദുല്ല എന്നവരുടെയും, കുട്ടിയമരക്കാരകത്ത് ഫാത്തിമ എന്നവരുടേയും ഇളയ സന്താനമായി 1975 നവംബർ 25 നാണ് വന്ദ്യരായ ശറഫുദ്ധീൻ ഖലീലി ജനിച്ചത്.
ഉസ്താദിന്റെ പിതാവായ കാട്ടിലകത്ത് അബ്ദുല്ല എന്നവർ പൊന്നാനിയിൽ അറിയപ്പെട്ട മഹാനായ പണ്ഡിതൻ അബ്ദുറഹിമാൻ മുസ്വല്ലിയാർ എന്നവരുടെ മകനാണ്, മാതാവ് ഫാത്തിമ എന്നവർ വളാഞ്ചേരി പാങ്ങ് സ്വദേശിയായ അബു മുസ്വല്ലിയാർ എന്നവരുടേ മകളാണ്, ഖാദിരിയ്യ ത്വരീഖത്തിലായി ജീവിതം നയിച്ചിരുന്ന സൂഫിയായിരുന്ന ഇവർ പിന്നീട് പൊന്നാനിയിൽ സ്ഥിരതാമസമാക്കി.
പൊന്നാനി M.I.U. P സ്കൂളിലെ ഹെഡ് മാസ്റ്ററായിരുന്ന പരിമുസല്യാരകത്ത് തറവാട്ടിൽ അബ്ദുൽ ഖാദിർ എന്ന വാവു മാസ്റ്ററുടെയും കൊല്ലാനകത്ത് സുലൈഖ എന്നവരുടെയും മകളായ നസ്വീറ എന്നവരാണ് ഭാര്യ. ഈ ദാമ്പത്യവല്ലരിയിൽ രണ്ട് പുത്രൻമാരെയും രണ്ട് പുത്രിമാരെയും നൽകി ഉസ്താദിനെ അല്ലാഹു അനുഗ്രഹിച്ചു.
പ്രാഥമിക വിദ്യാഭ്യാസം പൊന്നാനി ISS SECONDERY SCHOOL ൽ നിന്നും നേടിയ ഉസ്താദ് ഹൈസ്ക്കൂൾ വിദ്യഭ്യാസം നേടിയത് MlHS PONNANI യിൽ നിന്നുമായിരുന്നു. PG വരെയുള്ള ഉപരിപഠനത്തിനായി പ്രസിദ്ധമായ ഹൈദരാബാദിലെ NOORIA ARABIC COLLEGE (AFFLIATED BY OSMANIA UNIVERSITY) ലേക്ക് പോയി. തുടർന്ന് Markaz Training College Athavanad ൽ നിന്നും അറബിക് ഭാഷയിൽ B.ed ബിരുദം നേടി. മതപഠനത്തിൽ മൗലവി, ആലിം സനദുകൾ ഹൈദരാബാദിലെ ജാമിഅ: ഇലാഹിയ്യാത്തെ നൂരിയ്യ കോളേജിൽ നിന്നും നേടി.
ആത്മീയമായ ഔന്നിത്യത്തിനായി പതിനാറാമത്തെ വയസ്സിൽ ബഹുമാനപ്പെട്ട ഗൗസുൽ അഹളം ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) വിന്റെ 21 ആം പൗത്രർ നൂറുൽ മശാഇഖ് സയ്യിദ് അഹ്‌മദ് മുഹ്‌യിദ്ദീൻ നൂരിഷാഹ് ജീലാനി (റ) വിന്റെ സിൽസിലയിൽ ചിശ്തി ഖാദിരി ത്വരീഖത്തിൽ ബൈഅത്ത് ചെയ്തു. തന്റെ ശൈഖുമാരുടെ തഅലീമിലും തർബിയത്തിലുമായി, പ്രത്യേകിച്ചും ശൈഖ് സയ്യിദ് ആരിഫുദ്ധീൻ ജീലാനി (റ) വിന്റെ തഅലീമിലും തർബിയത്തിലുമായി വർഷങ്ങളോളം സഹവസിക്കാൻ അഭിവന്ദ്യരായ ഉസ്താദിന് സാധിച്ചു.
2019/Dec/11 ബുധനാഴ്ച (റബീഉൽ ആഖിർ 13) ന് ഉസ്താദിന്റെ പ്രധാന ആത്മീയ ഗുരുവായ ശൈഖ് ഖുത്ബുൽ മശാഇഖ് സയ്യിദ് ആരിഫുദ്ധീൻ ജീലാനി (റ) വിൽ നിന്നും “ചിശ്തി ഖാദിരി” ത്വരീഖത്തിൽ ഖിലാഫത്ത് ലഭിച്ചു, ഇപ്പോൾ, അല്ലാഹുവിന്റെ തൗഫീഖ് കൊണ്ട് സിൽസില ആരിഫിയ്യ നൂരിയ്യ സരണിയിൽ ജാനശീനും തന്റെ ശൈഖുമായ കൻസുൽ മശാഇഖ് നൂറുൽ ഔലിയാ സിർറുൽ അൻവാർ സയ്യിദ് അഹ്‌മദ് മുഹ്‌യിദ്ദീൻ ജീലാനി നൂരിശാഹ് സാനി (ത്വ: ഉ) തങ്ങളുടെ കീഴിലായി ആത്മീയ പ്രബോധനത്തിൽ മുഴുകിക്കൊണ്ടിരിക്കുന്നു.
കാര്യമാത്രപ്രസക്ത വിഷയങ്ങളിലായി നിരവധി ആത്മീയ പ്രഭാഷണങ്ങൾ Sufism in Islam എന്ന പേരിലുള്ള youtube ചാനലിൽ ഇന്ന് അല്ലാഹുവിന്റെ അനുഗ്രഹത്താൽ ലഭ്യമാണ്. കേരളത്തിന്റെ മിക്ക ജില്ലകളിലും ഇന്ത്യക്ക് പുറത്തും ശിഷ്യൻമാരുള്ള ഉസ്താദ് ശറഫുദ്ധീൻ ഖലീലി നൂരി എന്നവർ തന്റെ പ്രിയപ്പെട്ട ശൈഖുമാർക്ക് ഏറെ പ്രിയങ്കരനാണ്.
പ്രധാന ഉസ്താദുമാർ:
- ഖലീഫ ഹസ്രത്ത് മുഹമ്മദ് അലി ശാനൂരി കാമിൽ നിസാമി (ത്വ:ഉ)
- ഖലീഫ ഹസ്രത്ത് മുനീറുദ്ധീൻ നൂരി കാമിൽ നിസാമി (ത്വ:ഉ)
- ഖലീഫ ഹസ്രത്ത് സുലൈമാൻ നൂരി ബാഖവി (ത്വ:ഉ)
- ഖലീഫ ഹസ്രത്ത് ഇബ്രാഹീം നൂരി ബാഖവി കുറ്റിക്കാട്ടൂർ [അൻവാറുല്ലാഹ് ശാഹ് നൂരി] (ത്വ:ഉ)
- ഖലീഫ ഹസ്രത്ത് സൈനുദ്ധീൻ മുസ്വലിയാർ നൂരി വഹബി (ത്വ:ഉ)
പ്രധാന ആത്മീയ ഗുരുനാഥൻമാർ:
1. ഖുത്ബുൽ മശാഇഖ് സയ്യിദ് ആരിഫുദ്ധീൻ ജീലാനി (റ) [ചിശ്തി ഖാദിരി]
2. കൻസുൽ മശാഇഖ് സയ്യിദ് അഹ്‌മദ് മുഹ്‌യിദ്ദീൻ ജീലാനി നൂരിശാഹ് സാനി (ത്വ: ഉ) [ചിശ്തി ഖാദിരി]
3. ഹസ്രത്ത് അല്ലാമ ഇബ്രാഹീം ഖലീലുല്ലാഹ് ശാഹ് നൂരി (റ) [ചിശ്തി ഖാദിരി]
4. ഹസ്രത്ത് ബിലാലിശാഹ് നൂരി (റ) [ചിശ്തി ഖാദിരി]
5. ഹസ്രത്ത് മുഹമ്മദലിഷാഹ് നൂരി (ത്വ:ഉ) [ചിശ്തി ഖാദിരി]

SANI Edu & Chari Trust
ഉസ്താദിന്റെ ശിഷ്യഗണങ്ങൾക്ക് അവിടത്തെ അധ്യാപനങ്ങൾ കേൾക്കാനും അവിടത്തെ സഹവസിക്കാനും ബഹുമാനപ്പെട്ട ശംസുൽ മശാഇഖ് ശൈഖുനാ സയ്യിദ് അഹ്മദ് മുഹ്‌യിദ്ധീൻ ജീലാനി ത്വ.ഉ യുടെ നേതൃത്വത്തിൽ തർബിയത് ക്യാമ്പുകൾ സംഘടിപ്പിക്കുക തുടങ്ങി ഉസ്താദിന്റെ ദഅവാ പ്രവർത്തനങ്ങൾക്ക് ഒരു കേന്ദ്രമെന്ന നിലയിൽ രൂപീകരിച്ചതാണ് സാനി എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്.
സൂറത്തു റഹ്ദ് 28 മത്തെ ആയത്തിൽ ഹൃദയ ശാന്തിയെ കുറിച്ച് അല്ലാഹു പറയുന്നു.
الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّهِ ۗ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ
അല്ലാഹുവിനെകൊണ്ടുള്ള സ്മരണകൊണ്ടാണ് സമാധാനവും ശാന്തിയും ലഭിക്കുക..!, ഇലാഹീ ജ്ഞാനം നുകർന്നുകൊണ്ടിരിക്കുക എന്ന ആ ദാഹത്തെ ശമിപ്പിക്കുന്ന, അല്ലാഹുവിനെ നിരന്തരം ഓർക്കാൻ സഹായിക്കുന്ന പാഠങ്ങൾ..!. അതുപോലെ കാലികമായ വിഷയങ്ങളിലെ പൊതു ചർച്ചകളിൽ അല്ലാഹുവിനെ മറക്കാതിരിക്കാൻ സഹായിക്കുന്ന ബഹുമാനപ്പെട്ട ഉസ്താദ് ശറഫുദ്ധീൻ ഖലീലിയുടെ വീഡിയോ ക്ലാസ്സുകളുടെ പരമ്പരയാണ് ആനന്ദതീരം.,





