Vlogs

ഇലാഹിനെക്കുറിച്ച് അഥവാ നമ്മുടെ നാഥനെക്കുറിച്ച് അറിയുമ്പോൾ നമ്മുടെ മനസ്സ് ശാന്തമാകും..! ആത്മീയ വഴിയിലൂടെ നിത്യമായ ആനന്ദതീരത്തേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്ന ഇലാഹീ സ്മരണകളാണ് ഉസ്താദ് ശറഫുദ്ധീൻ ഖലീലി നൂരി ത്വ.ഉ എന്നവരുടെ വീഡിയോ ക്ലാസ്സുകൾ..!

a click from jashne zuhoore noor 2024
ഉസ്താദ് ശറഫുദ്ധീൻ ഖലീലി നൂരി (ത്വ.ഉ)

ഏറ്റവും പുതിയ വീഡിയോ ക്ലാസ്സുകൾ..!

ആനന്ദതീരം വീഡിയോ ക്ലാസുകൾ.

അനുഗ്രഹീതമായ ജ്ഞാന വിസ്മയങ്ങളാണ് ആനന്ദതീരമെന്ന ഉസ്താദിന്റെ വീഡിയോ പരമ്പരയിലെ ഓരോ അധ്യായങ്ങളും, സ്വതസിദ്ധമായ ശൈലിയിൽ ആഡമ്പരങ്ങളില്ലാതെ ഹൃദ്യമായ ഭാഷയിൽ ഉസ്താദ് സംസാരിക്കുന്നത് ഏത് സാധാരണക്കാരനും അനായാസേന കാര്യങ്ങൾ ഗ്രഹിക്കാൻ സഹായിക്കുന്നതാണ്. കാലികവും അനിവാര്യവുമായ വിഷയങ്ങളെ സമഗ്രമായി പ്രമാണബദ്ധമായി അവതരിപ്പിക്കുന്ന ഉസ്താദിന്റെ ശൈലി സംശയങ്ങൾക്ക് ഇടയില്ലാത്ത വിധം മനസ്സിന്റെ അറിവിനായുള്ള ദാഹം ശമിപ്പിക്കാൻ കഴിയുന്നതാണ്.

ദാതീയ മഇയ്യത്ത് സത്യാവസ്ഥ എന്ത്..?

നൂരിശാ ത്വരീഖത്ത് പിഴച്ചതാണ് എന്ന് സമസ്ത ഉൾപ്പെടെയുള്ള ഏതാനും ചില കേരളത്തിലെ പണ്ഡിത സഭകൾ ആരോപിക്കുമ്പോൾ കാരണമായി ഉന്നയിക്കാറുള്ളത് അല്ലാഹുവിന്റെ ദാതീയ മഇയ്യത്ത് സംബന്ധിച്ച് തെറ്റിദ്ധരിച്ചത് കൊണ്ടാണ്.

അഹ്‌ലുസ്സുന്നത്തി വൽജമാഅയുടെ അടിസ്ഥാന വിശ്വാസങ്ങളെ അശ്അരി, മാതുരീദി എന്നീ രണ്ടു മദ്ഹബുകളിൽ സ്ഥിരപ്പെടുത്താറുണ്ട്, രണ്ട് മദ്ഹബുകളുടെയും വിശ്വാസങ്ങൾ പൂർണ്ണമായും ഒന്നാണെന്ന് മനസ്സിലാക്കാൻ ഈ വീഡിയോ കണ്ടു

 

ഹുലൂൽ, ഇത്തിഹാദ്, മുജസ്സിമിയ്യ, മുശബ്ബിഹിയ്യ തുടങ്ങി അല്ലാഹുവിനെ മനസ്സിലാക്കുന്നതിലെ സകല പിഴച്ച വാടകത്തികളെയും അഹ്‌ലുസ്സുന്നയുടെ വിശ്വാസ വിചാരങ്ങൾക്കൊണ്ട് പൊളിച്ചെഴുതുകയാണ് ഈ ക്ലാസ്സ്.

ആരാണ് മുറബ്ബിയായ ശൈഖ്..?

അല്ലാഹുവിലേക്കുള്ള പ്രയാണമാണ് ജീവിതമെങ്കിൽ ആ യാത്രയിലെ വഴികാട്ടിയയായ ശരിയായ ഒരു ശൈഖ് മുറബ്ബി ആരാണ്..?, അവരെ തിരിച്ചറിയാനുള്ള വഴി എന്താണ്..?, ശൈഖ് മുറബ്ബിയുടെ വിശേഷങ്ങളാണ് ഈ ക്ലാസ്സ്..!